top of page
Search

LOCK DOWN ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • VPK Admin
  • Jun 18, 2020
  • 2 min read

കൊവിഡ്-19 പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക്ക്.

ഓരോ തലത്തിലും അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍:


വ്യക്തികള്‍:

  • വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും പുനരുപയോഗസാധ്യമായ മാസ്‌ക് ധരിക്കണം.

  • ഉപയോഗിച്ച മാസ്‌ക് 10 മിനുട്ട് നേരം സോപ്പില്‍ കുതിര്‍ത്തുവെച്ചതിനുശേഷം മാത്രമേ കഴുകിയെടുക്കാവൂ. കഴുകിയെടുത്ത മാസ്‌ക് നല്ല വെയിലത്ത് ഉണക്കിയെടുക്കുകയും ഇസ്തിരിയിട്ട് ഉപയോഗിക്കുകയും വേണം.

  • ഡിസ്‌പോസിബിള്‍ മാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കേണ്ടതാണ്. ഡിസ്‌പോസിബിള്‍ മാസ്‌ക് ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കരുത്. യാത്രാവേളകളില്‍ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും അധികമായി മാസ്‌ക് കരുതണം. മാസ്‌ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.

  • പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക.

  • എല്ലാ വ്യക്തികളും അവരവരുടെ കൈവശം സാനിറ്റൈസര്‍ കരുതുന്നത് ശീലമാക്കുക. കൂട്ടംകൂടി നില്‍ക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ ശ്രദ്ധിക്കുക.

  • ശാരീരിക അകലം പാലിക്കുക.

  • ഹസ്തദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികള്‍ ഒഴിവാക്കുക.

  • സ്വന്തമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ അന്യരുമായി പങ്കിടരുത്.

  • ഭക്ഷണം ഒരേ പ്ലേറ്റില്‍ നിന്നും കഴിക്കുന്നത് ഒഴിവാക്കുക.

സമൂഹം:

  • സാമൂഹിക ചടങ്ങുകളില്‍ പരമാവധി കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ.

  • കൂട്ടംകൂടി നില്‍ക്കുന്നതും ഇരിക്കുന്നതും പരമാവധി ഒഴിവാക്കുക.

  • കസേരകള്‍ തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് രണ്ട് കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്.

  • ചടങ്ങ് നടക്കുന്ന ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കണം. ആവശ്യമായ ഇടങ്ങളിലൊക്കെ സാനിറ്റൈസര്‍ വെച്ചിരിക്കണം.

സ്ഥാപനങ്ങള്‍:

  • സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പായി അകവും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തേണ്ടതാണ്.

  • എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഉണ്ടായിരിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നയിടത്ത് തന്നെ സാനിറ്റൈസര്‍ നിര്‍ബന്ധമായും വെച്ചിരിക്കണം.

  • സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ സൗകര്യത്തോടെയായിരിക്കണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത് ജൈവ – അജൈവ മാലിന്യങ്ങള്‍ അതാതുസമയത്തുതന്നെ വേര്‍തിരിച്ച് വെക്കുന്നതിനുള്ള സൗകര്യം എല്ലാ സ്ഥാപനങ്ങളും ഒരുക്കിയിരിക്കണം.

  • പൊതുജനങ്ങള്‍ പ്രവേശിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും പ്രതലങ്ങളും സ്ഥാപനം അടക്കുന്നതിന് മുന്‍പ് 0.1% ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ (മാര്‍ക്കറ്റിൽ ലഭ്യമാകുന്ന സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍-10% ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലി ലിറ്റർ ചേര്‍ത്ത് തയ്യാറാക്കുന്നത്) ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.

  • പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥാപനമാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിന് ആവശ്യമായ അധിക സൗകര്യം ഒരുക്കിയിരിക്കണം.

  • ക്യൂ സിസ്റ്റം ആണെങ്കില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം അതിനുള്ള ക്രമീകരണം നടത്തേണ്ടത്. ലിഫ്റ്റുകള്‍ കഴിവതും ഒഴിവാക്കുക. ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്.

ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍:

  • ഹോട്ടലുകളിലെ ഭക്ഷണ വിതരണക്കാര്‍ മാസ്‌ക്, യൂണിഫോം, തൊപ്പി എന്നിവ ധരിച്ചിരിക്കണം.

  • ആഹാരസാധനങ്ങള്‍ കൈകൊണ്ട് എടുത്തുവെക്കാനോ വിതരണം ചെയ്യാനോ പാടില്ല.

  • ബില്‍ കൗണ്ടറുകളില്‍ സാനിറ്റൈസര്‍ വെച്ചിരിക്കണം.

  • നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് 2 കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്.

  • കൗണ്ടറുകള്‍ പ്രോത്സാഹിപ്പിക്കാവുന്നതും അവിടെ വെച്ച് ഭക്ഷണം വിളമ്പി നല്‍കാവുന്നതുമാണ്.

  • ശാരീരിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. പ്ലേറ്റ്, ഗ്ലാസ്സ്, സ്പൂണ്‍ മുതലായവ കഴുകി വൃത്തിയാക്കി തിളച്ച വെള്ളത്തിലിട്ട് എടുത്ത് ഉപയോഗിക്കേണ്ടതാണ്.

വാഹനങ്ങള്‍:

  • ഏ സി കഴിവതും ഒഴിവാക്കുക. വിന്‍ഡോ ഷീല്‍ഡ് താഴ്ത്തിവെക്കുക. അനുവദനീയ യാത്രക്കാരുടെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഡോര്‍ ഹാന്‍ഡില്‍സ്, ഗ്ലാസ്സ് ബൈന്‍ഡര്‍, ഹാന്‍ഡ് ബാര്‍, ഹാന്‍ഡ് റെയില്‍, റെഗുലേറ്റര്‍, സ്വിച്ച്, ഡിക്കി ഹാന്‍ഡ് എന്നിവ ഓരോ യാത്രയ്ക്ക് ശേഷവും അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. പൊതു വാഹനമാണെങ്കില്‍ എല്ലാ ദിവസവും ഓട്ടത്തിനുശേഷം പൂര്‍ണ്ണമായും അണുനശീകരണം നടത്തേണ്ടതാണ്.

 
 
 

Recent Posts

See All
ഗ്രാമീണ്‍ ബാങ്കില്‍ ഓഫീസര്‍ / ഓഫീസ് അസിസ്റ്റന്‍റ്:ഒഴിവുകള്‍

രാജ്യത്തെ വിവിധ ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസര്‍ 5016 , ഓഫീസ് അസിസ്റ്റന്റ് 4624 തസ്തികയിലേക്കുള്ള 9640 ഒഴിവുകളിലേക്ക് ഇന്‍സ്്റ്റിറ്റ്യൂട്ട്...

 
 
 

留言


2020 by VPK.

bottom of page